Skip to main content

സ്വാതന്ത്ര്യത്തിന്റെ മഹത്വം തിരിച്ചറിയണം: ജില്ലാ കലക്ടര്‍

ത്യാഗപൂര്‍ണ്ണമായ പോരാട്ടങ്ങളിലൂടെ രാജ്യത്തിനു ലഭിച്ച സ്വാതന്ത്ര്യത്തിന്റെ മഹത്വവും മൂല്യവും എല്ലാവരും തിരിച്ചറിയണമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍. കലക്ടറേറ്റില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ ദേശീയ പതാകയുയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു കലക്ടര്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന ചടങ്ങില്‍ ജീവനക്കാര്‍ ചേര്‍ന്ന് ദേശീയഗാനം ആലപിച്ചു. എ.ഡി.എം എന്‍.എം. മെഹറലി, ജില്ലാ വികസന കമ്മീഷണര്‍ എസ്. പ്രേംകൃഷ്ണന്‍, അസിസ്റ്റന്റ് കലക്ടര്‍ സഫ്‌ന നസിറുദ്ദീന്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ പി.എന്‍. പുരുഷോത്തമന്‍, കെ. ലത, സി. രാധേഷ്, ഹുസൂര്‍ ശിരസ്തദാര്‍ പി.ഒ. സാദിഖ്, സീനിയര്‍ സൂപ്രണ്ട് കെ.പി. അന്‍സുബാബു, കലക്ടറേറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date