Skip to main content

ടേക് എ ബ്രേക്ക് പദ്ധതി ഉദ്ഘാടനം ചെയ്തു

ആലംകോട് ഗ്രാമ പഞ്ചായത്തിന് കീഴില്‍ ചങ്ങരംകുളത്ത്  ടേക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായി ആധുനിക രീതിയില്‍ നിര്‍മിച്ച  ടോയ്‌ലറ്റ് സമുച്ചയം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. സ്വാതന്ത്ര ദിനത്തില്‍ മുഖ്യമന്ത്രിയുടെ  12 ഇന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയ  പദ്ധതി പി. നന്ദകുമാര്‍ എം.എല്‍.എ പദ്ധതി ഉദ്ഘാടനം ചെയ്തു. ആലംകോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഭിത ടീച്ചര്‍ പരിപാടിയില്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം ആരിഫാ നാസര്‍, പൊന്നാനി  ബ്ലോക്ക് പഞ്ചായത്ത്  അംഗങ്ങളായ രാംദാസ് മാസ്റ്റര്‍, റീസ പ്രകാശന്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date