Skip to main content

ജനപ്രീതി നേടി ഓണ്‍ലൈന്‍ ദേശീയഗാനാലപനം;പ്രദര്‍ശനം ഇന്ന്

 

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അമൃതമഹോത്സവത്തോടനുബന്ധിച്ചുള്ള ഓണ്‍ലൈന്‍ ദേശീയ ഗാനാലാപനത്തിന് കോട്ടയം ജില്ലയിലും മികച്ച പങ്കാളിത്തം. രാഷ്ട്രഗാന്‍  പരിപാടിയില്‍ കോട്ടയം ജില്ലയിലെ നിരവധി സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ ദേശീയ ഗാനം ആലപിച്ച്  അപ് ലോഡ് ചെയ്തു.  

ഇതിനായി കേന്ദ്ര സര്‍ക്കാര്‍ പ്രത്യേകം സജ്ജമാക്കിയ വെബ് സൈറ്റ് രാജ്യത്ത് ഒട്ടാകെ ഒന്നര കോടിയോളം പേര്‍ സൈറ്റ് ഉപയോഗിച്ചതായാണ് ഇന്നലെ(ഓഗസ്റ്റ് 14) ഉച്ചവരെയുള്ള കണക്ക്. ഇവരിൽ ഭൂരിഭാഗവും വിദ്യാര്‍ഥികളാണ്. ഇതില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ടവ കോര്‍ത്തിണക്കി തയ്യാറാക്കിയ വീഡിയോ സ്വാന്ത്ര്യദിനാഘോത്തോടനുബന്ധിച്ച് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം ഇന്ന് (ഓഗസ്റ്റ് 15)  പ്രദര്‍ശിപ്പിക്കും. 

rashtragaan.in എന്ന വെബ്‌സൈറ്റില്‍ പേര്, പ്രായവിഭാഗം, സംസ്ഥാനം എന്നീ വിവരങ്ങള്‍ നല്‍കിയാല്‍ വീഡിയോ റെക്കോര്‍ഡ് ചെയ്യാനാകും. റെക്കോര്‍ഡിംഗിനുശേഷം വീഡിയോ സൈറ്റില്‍ അപ് ലോഡ് ചെയ്യാം. അപ് ലോഡിംഗ് പൂര്‍ത്തിയാകുമ്പോള്‍ പരിപാടിയില്‍ പങ്കെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് സ്‌ക്രീനില്‍ തെളിയും. ഇത് ഡൗണ്‍ലോഡ് ചെയ്യാം. 

ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ  വിദ്യാര്‍ഥികള്‍ക്ക് പരിപാടിയെക്കുറിച്ച് വിവരം നല്‍കിയിരുന്നതായും എല്ലാ സ്‌കൂളുകളില്‍നിന്നും പരിപാടിക്ക് മികച്ച പ്രതികരണം ലഭിച്ചതായും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍. സുജയ പറഞ്ഞു.

date