Skip to main content

വനിതാ കമ്മീഷന്‍ അദാലത്ത്: 43 പരാതികള്‍ പരിഗണിച്ചു

കോവിഡിന്റെ രണ്ടാം ഘട്ടത്തിന് ശേഷം ജില്ലയില്‍ പുനരാരംഭിച്ച വനിതാ കമ്മീഷന്‍  അദാലത്തില്‍ 43 പരാതികള്‍ പരിഗണിച്ചു. 13 പരാതികള്‍ക്ക് അദാലത്തില്‍ പരിഹാരമായി. തുടര്‍ നടപടിയ്ക്കും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടും ഒരു പരാതി പോലീസിനും ഒരു പരാതി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്കും കൈമാറി. ബാക്കി 28 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും.
മഞ്ചേശ്വരം സ്‌കൂളിലെ ഓണ്‍ലൈന്‍ ക്ലാസ് സംബന്ധിച്ച് സ്‌കൂളിലെ ഒരു അധ്യാപിക അധ്യാപകനെതിരെ നല്‍കിയ പരാതി അദാലത്തില്‍ പരിഗണിച്ചു. സംഭവത്തില്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറോട് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഗാര്‍ഹിക പീഢനം, തൊഴിലിടങ്ങളിലെ സുരക്ഷിതത്വകുറവ്, അയല്‍ക്കാര്‍ തമ്മിലുള്ള തര്‍ക്കം തുടങ്ങി വിവിധ പ്രശ്‌നങ്ങള്‍ അദാലത്തില്‍ പരിഗണിച്ചു. കമ്മീഷന്‍ പാനല്‍ അഡ്വക്കേറ്റ്‌സ് ആയ അഡ്വ. രേണുക തങ്കച്ചി, എ.പി. ഉഷ, പോലീസ് ഇന്‍സ്‌പെക്ടര്‍ സി.ഭാനുമതി, സിവില്‍ പൊലീസ് ഓഫീസര്‍ ഷീല, ഫാമിലി കൗണ്‍സലര്‍ എന്നിവര്‍  അദാലത്ത് നടപടിക്രമങ്ങള്‍ നിയന്ത്രിച്ചു.

date