Skip to main content

ഇക്കോ ടൂറിസം പദ്ധതി: നാല് ടൂറിസം കേന്ദ്രങ്ങള്‍ വിദഗ്ധ സംഘം സന്ദര്‍ശിച്ചു

ജില്ലയിലെ ജൈവവൈവിധ്യ പ്രാധാന്യമേറിയ ടൂറിസം കേന്ദ്രങ്ങള്‍ ഇക്കോ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ വിദഗ്ധ സംഘം റാണിപുരം, കോട്ടഞ്ചേരി, കിദൂര്‍ അഴിത്തല, വീരമലക്കുന്ന് എന്നിവ സന്ദര്‍ശിച്ചു. ടൂറിസം വകുപ്പ് ഇക്കോ ടൂറിസം വിഭാഗം പ്രൊജക്റ്റ് എക്‌സിക്യൂട്ടീവ് ഡി. മനോജ് കുമാര്‍, തെന്മല ഇക്കോ ടൂറിസം പ്രമോഷന്‍ സൊസൈറ്റി ഡെസ്റ്റിനേഷന്‍ മാനേജര്‍ പി. അരുണ്‍ പ്രകാശ്, തെന്മല ഇക്കോ ടൂറിസം പ്രോമോഷന്‍ സൊസൈറ്റി ഹരിതം പ്രൊജക്റ്റ് അസിസ്റ്റന്റ് സി. യു. മനീഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. സന്ദര്‍ശനത്തിന് ശേഷം കാസറഗോഡ് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ. പി. രാജ്‌മോഹന്‍, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ തോമസ് ആന്റണി, ഡി.ടി.പി.സി. സെക്രട്ടറി ബിജു രാഘവന്‍, ബി.ആര്‍.ഡി.സി. അസിസ്റ്റന്റ് മാനേജര്‍ പി. സുനില്‍ കുമാര്‍ എന്നിവര്‍ സംഘവുമായി ചര്‍ച്ച നടത്തി. വിദഗ്ധ സംഘം തയ്യാറാക്കുന്ന റിപ്പോര്‍ട്ട്  ഉടന്‍ തന്നെ  സര്‍ക്കാറിന് സമര്‍പ്പിക്കും.
(പടം: ജില്ലയിലെ ജൈവവൈവിധ്യ പ്രാധാന്യമേറിയ ടൂറിസം കേന്ദ്രങ്ങള്‍ ഇക്കോ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കുന്നത് സംബന്ധിച്ച് പഠിക്കാനെത്തിയ വിദഗ്ധ സംഘം .കിദൂര്‍ സന്ദര്‍ശിക്കുന്നു

date