Skip to main content

റവന്യൂ ടവർ നിർമാണം ; യോഗം ചേർന്നു

പുതുതായി നിർമിക്കുന്ന റവന്യൂ ടവറിന്റെ നിർമാണവുമായി ബന്ധപ്പെട്ട് കലക്ടർ ഹരിത വി കുമാറിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. കെ എസ് ഇ ബിയുടെ ഭൂമി സംബന്ധമായ കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. ഇതുമായി ബന്ധപ്പെട്ട് എല്ലാ വകുപ്പുകളുടെയും സഹകരണം ഉറപ്പാക്കികൊണ്ടാണ് നടപടികളുമായി മുന്നോട്ട് പോകുന്നതെന്ന് കലക്ടർ പറഞ്ഞു.എ ഡി എം റെജി പി ജോസഫ്, തൃശൂർ തഹസിൽദാർ കെ എസ് സുധീർ, വിജിലൻസ് കോടതി ഓഫീസ് മാനേജർ, ലോക്കൽ ഫണ്ട് ഓഡിറ്റ്‌ ഓഫീസർ, കെ എസ് ഇ ബി ഡെപ്യൂട്ടി ചീഫ് എൻജിനിയർ, പോസ്റ്റ്‌ ഓഫീസ് സൂപ്രണ്ട് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

date