Skip to main content

സ്വാതന്ത്ര്യദിന പരേഡ്: തുറമുഖ വകുപ്പ് മന്ത്രി അഭിവാദ്യം സ്വീകരിക്കും

75ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കാസര്‍കോട് നഗരസഭാ സ്‌റ്റേഡിയത്തില്‍  രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കുന്ന പരേഡില്‍ പോലീസിന്റെ മൂന്നും എക്‌സൈസിന്റെ ഒരു പ്ലാറ്റൂണുമാണ് അണിനിരക്കുക. എന്‍.സി.സി, എസ്.പി.സി, സ്‌കൗട് ആന്റ് ഗൈഡ്‌സ്, എൻ സി സി ജൂനിയര്‍ ഡിവിഷന്‍ പ്ലാറ്റൂണുകള്‍ ഉണ്ടാകില്ല. ഇത്തവണ മാര്‍ച്ച് പാസ്റ്റ് ഒഴിവാക്കിയിട്ടുണ്ട്. പകരം നാഷണല്‍ സല്യൂട്ട് മാത്രമായിരിക്കും. തുറമുഖ, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ദേശീയപതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിക്കും. ക്ഷണിക്കപ്പെട്ട 100 പേര്‍ക്ക് മാത്രം പ്രവേശനം. കോവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് ആളുകളെ ചുരുക്കിക്കൊണ്ടുള്ള പരിപാടികള്‍. പ്രായം ചെന്നവര്‍ക്കും കുട്ടികള്‍ക്കും പരേഡ് മൈതാനത്തേക്ക് പ്രവേശനമുണ്ടാകില്ല.  ആഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ ദേശഭക്തിഗാനാലാപനവും സേനാ വിഭാഗങ്ങളുടെ മെഡലുകളുടെ വിതരണവും ഉണ്ടാകില്ല. മൂന്ന് ഡോക്ടര്‍മാര്‍, രണ്ട് നഴ്‌സുമാര്‍, രണ്ട് പാരാമെഡിക്കല്‍ ജീവനക്കാര്‍, മൂന്ന് ശുചീകരണത്തൊഴിലാളികള്‍ എന്നിവരെ കോവിഡ് മുന്നണിപ്പോരാളികള്‍ എന്ന നിലയില്‍ പരേഡിലേക്ക് ക്ഷണിക്കും. കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ചു കൊണ്ടായിരിക്കും ആഘോഷം.  സാംസ്‌കാരിക പരിപാടികള്‍ ഉണ്ടാകില്ല'

പരേഡ് വീക്ഷിക്കാൻ ക്ഷണം ലഭിച്ച എല്ലാവരും തെര്‍മല്‍ സ്‌കാനിങിന് വിധേയമാകുന്നതിനൊപ്പം മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കണം.

date