Skip to main content

ക്ഷീര കര്‍ഷകര്‍ക്ക് വേതന വിതരണം

അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലെ ക്ഷീരകര്‍ഷകര്‍ക്കുള്ള വേതന വിതരണ  ഉദ്ഘാടനം  കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.വി. ശാന്ത നിര്‍വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പി. സുഭാഷ് അധ്യക്ഷത വഹിച്ചു. വികസന സ്ഥിരം സമിതി  അധ്യക്ഷ വി.ഗൗരി സ്വാഗതം പറഞ്ഞു. ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി  അധ്യക്ഷരായ ടി.പി ലത, ദാക്ഷായണി കുഞ്ഞിക്കണ്ണന്‍, ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍  പി.പി പ്രദീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.  ഓവര്‍സീയര്‍ വിവി ബബിത്ത്  നന്ദി പറഞ്ഞു.

date