Skip to main content

സ്വാതന്ത്ര്യദിന പ്രഭാഷണം

കാഞ്ഞങ്ങാട് മുനിസിപ്പല്‍ ലൈബ്രറിയുടെ പ്രതിവാര കലാസാഹിത്യസാംസ്‌കാരിക മേളയുടെ ഭാഗമായി ആഗസ്റ്റ് 15 ന് രാത്രി എട്ട് മണിക്ക്  കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഹിസ്റ്ററി ആന്‍ഡ് ഹെറിറ്റേജ് സ്റ്റഡീസിന്റെ മുന്‍  ഡയറക്ടര്‍ ഡോ.സി.ബാലന്‍ സ്വാതന്ത്ര്യ ദിന പ്രഭാഷണം നടത്തും. ഓണ്‍ലൈനായി നടക്കുന്ന  പരിപാടിയില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി. സുജാത അദ്ധ്യക്ഷത വഹിക്കും. പ്രശസ്ത സംഗീതഞ്ജന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്റെ ദേശഭക്തിഗാനങ്ങളും അങ്കമാലി വിശ്വ ജോതി സി.എം.ഐ പബ്ലിക് സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ അഭിനയിച്ച സ്വാതന്ത്ര്യത്തിന്റെ മുറിവുകള്‍ എന്ന ശബ്ദ നാടകവും അവതരിപ്പിക്കും. ഉച്ചയ്ക്ക് 2.30 ഓണ്‍െലൈനില്‍ നടത്തുന്ന സ്വാതന്ത്ര്യ ദിന ക്വിസ്സില്‍ കാഞ്ഞങ്ങാട് നഗരസഭയില്‍ താമസിക്കുന്നവര്‍ക്ക് പ്രായഭേദമന്യേ പങ്കെടുക്കാം.

date