Post Category
ബി എസ് സി ഫുഡ് ടെക്നോളജി ആൻ്റ് ക്വാളിറ്റി അഷ്വറൻസ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസേർച്ച് ആൻറ് ഡെവലപ്മെന്റിന്റെ കീഴിൽ കോളേജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്നോളജി നടത്തുന്ന ബി എസ് സി ഫുഡ് ടെക്നോളജി ആൻ്റ് ക്വാളിറ്റി അഷ്വറൻസ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു പാസായവർക്ക് ഓഗസ്റ്റ് 17നുള്ളിൽ അപേക്ഷിക്കാം. അപേക്ഷാഫോമും വിശദവിവരങ്ങളും സപ്ലൈകോ വെബ്സൈറ്റിൽ www.supplycokerala.com ലഭ്യമാണ്.
date
- Log in to post comments