Skip to main content

സ്വാതന്ത്രദിനാഘോഷം:  മന്ത്രി കെ. കൃഷ്ണന്‍കുട്ടി സല്യൂട്ട് സ്വീകരിക്കും 

 

75 -മത് സ്വാതന്ത്ര ദിനാഘോത്തോടനുബന്ധിച്ച് നാളെ (ഓഗസ്റ്റ് 15)  രാവിലെ ഒന്‍പതിന് പാലക്കാട് കോട്ടമൈതാനത്ത് നടക്കുന്ന പരേഡില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിക്കും. പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സ്വാതന്ത്ര ദിനാഘോഷം സംഘടിപ്പിക്കുന്നത്.  

ശാരീരിക അകലം, മാസ്‌ക് ധരിക്കല്‍, സാനിട്ടൈസര്‍ ഉപയോഗം തുടങ്ങിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് പരിപാടികൾ നടത്തുക. കോവിഡ് പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടം പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് പ്രവേശനമില്ല. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 100 പേരാണ് പരിപാടിയില്‍ പങ്കെടുക്കുക. ശാരീരിക അകലം ഉറപ്പുവരുത്തിയാണ് ഇരിപ്പിടങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

പരേഡിന് മുമ്പ് രാവിലെ 7.30 ന് കോട്ടമൈതാനത്തെ രക്തസാക്ഷ്യമണ്ഡപത്തില്‍ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ ഡോ. ബല്‍പ്രീത് സിംഗ്   പുഷ്പാര്‍ച്ചന നടത്തും. എന്‍.സി.സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ് വിഭാഗക്കാരെ പരേഡില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.  
 

date