Skip to main content

ജില്ലയിൽ നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന  

 

ജില്ലയിൽ നാളെ (ഓഗസ്റ്റ് 15) ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് നാല് വരെയാണ് പരിശോധന നടക്കുന്നത്.

പരിശോധനാ കേന്ദ്രങ്ങൾ

1. അനങ്ങനടി - പനമണ്ണ നൂർ മഹൽ ഹാൾ

2. പുതുശ്ശേരി - കുടുംബാരോഗ്യ കേന്ദ്രം

3. ആലത്തൂർ - വെങ്ങനൂർ മോഡൽ സെൻട്രൽ സ്കൂൾ

4. കൊല്ലംകോട് - കുടുംബാരോഗ്യ കേന്ദ്രം

5. ശ്രീകൃഷ്ണപുരം - ഗ്രാമപഞ്ചായത്ത് കല്യാണമണ്ഡപം

6. നാഗലശ്ശേരി - ഷഹല ഓഡിറ്റോറിയം പെരിങ്ങോട്

7. പുതുക്കോട് - എൻ യു പി സ്കൂൾ മണപ്പാടം (രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)

- ഗവ. ആയുർവേദ ഡിസ്പെൻസറി തെരുവ് (ഉച്ചയ്ക്ക് 2:00 മുതൽ വൈകിട്ട് 4:30 വരെ)

ജില്ലയില്‍ ഏപ്രില്‍ 01 മുതല്‍ ഓഗസ്റ്റ് 14 വരെ 1146990 പേരിൽ  പരിശോധന നടത്തി

ജില്ലയിൽ  വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതൽ ഓഗസ്റ്റ് 14 വരെ 1146990 പേരില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍  പരിശോധന നടത്തി. ഇതിൽ 213161 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ ഓഗസ്റ്റ് 14 ന് 1836 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നത്തെ (ഓഗസ്റ്റ് 14) ടെസ്റ്റ് പോസിറ്റിവിറ്റി 18.35 ശതമാനമാണ്.

ഇന്ന് (ഓഗസ്റ്റ് 14) സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടന്ന കേന്ദ്രങ്ങള്‍

1. വണ്ടാഴി - ഗവ. ഹൈസ്കൂൾ, മുടപ്പല്ലൂർ

2. മണ്ണൂർ - എ യു പി സ്കൂൾ, മണ്ണൂർ ജംഗ്ഷൻ

3. നെല്ലായ - മദ്രസ ഹാൾ, മാവുണ്ടരി, നെല്ലായ

4. തച്ചമ്പാറ - ദേശബന്ധു ഹയർ സെക്കൻഡറി സ്കൂൾ, തച്ചമ്പാറ

5. മലമ്പുഴ - പ്രാഥമികാരോഗ്യകേന്ദ്രം

6. കോട്ടപ്പുറം - എ യു പി സ്കൂൾ, കരിമ്പുഴ തെരുവ് (രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 12:30 വരെ)

- എ യു പി സ്കൂൾ, എലുമ്പിലാശ്ശേരി(ഉച്ചയ്ക്ക് 1:30 മുതൽ വൈകിട്ട് 4:30 വരെ)

7. മുണ്ടൂർ - ബസ്റ്റാൻഡ്, മുണ്ടൂർ
 

date