Skip to main content

നശാ മുക്ത് ഭാരത് അഭിയാന്‍ വാര്‍ഷികാഘോഷം; ജില്ലാതല ഉദ്ഘാടനം നാളെ

 

 

 

 

'നശാ മുക്ത് ഭാരത് അഭിയാന്‍' വാര്‍ഷികാഘോഷ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ചേന്ദമംഗല്ലൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നാളെ (ഓഗസ്റ്റ് 15) ഉച്ചക്ക് രണ്ട് മണിക്ക് നടക്കും. ലഹരി വിമുക്ത ഭാരതം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിനായി കേന്ദ്ര സാമൂഹ്യനീതി - ശാക്തീകരണ മന്ത്രാലയം സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന പദ്ധതിയാണ് 'നശാ മുക്ത് ഭാരത് അഭിയാന്‍' അഥവാ ലഹരി വിമുക്ത ഭാരതം.  

 

 പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഢി നിര്‍വഹിക്കും.  സാമൂഹ്യനീതി വകുപ്പ്, എക്‌സൈസ് വകുപ്പ്, ചേന്ദമംഗലൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി.

 

ഗൂഗിള്‍ മീറ്റ് വഴി നടക്കുന്ന പരിപാടിയില്‍ അസി.എക്‌സൈസ് കമ്മീഷണര്‍ വി.രാജേന്ദ്രന്‍, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ അഷ്‌റഫ് കാവില്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

 

 

 

date