ഐ.എച്ച്.ആര്.ഡി കോളേജുകളില്‍ ഡിഗ്രി പ്രവേശനം
ഐ.എച്ച്.ആര്.ഡിയുടെ കീഴില്‍ കണ്ണൂര്‍ സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഒന്‍പത് അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്ക് 2021-22 അധ്യയന വര്‍ഷത്തില്‍ ഡിഗ്രി കോഴ്സുകളില്‍ കോളേജുകള്‍ക്ക് നേരിട്ട് അഡ്മിഷന് നടത്താവുന്ന 50 ശതമാനം സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടുവം (0460-2206050, 8547005048), ചീമേനി (0467-2257541, 8547005052), കൂത്തുപറമ്പ് (0490-2362123, 8547005051), പയ്യന്നൂര്‍ (0497-2877600, 8547005059), മഞ്ചേശ്വരം (04998-215615, 8547005058), മാനന്തവാടി (04935-245484, 8547005060), ഇരിട്ടി (0490-2423044, 8547003404), പിണറായി (0490-2384480, 8547005073), മടിക്കൈ (നീലേശ്വരം 0467-2240911, 8547005068) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കോളേജുകളിലേക്ക് www.ihrdadmissions.org എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും രജിസ്ട്രേഷന് ഫീസ് 350 രൂപ (എസ്.സി, എസ്.റ്റി 150 രൂപ) ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ www.ihrd.ac.in ല്‍ ലഭ്യമാണ്.
- Log in to post comments