Skip to main content

പാല്‍ പരിശോധനാ ലാബും ഇന്‍ഫര്‍മേഷന്‍ സെന്ററും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നാടിന് സമര്‍പ്പിച്ചു

അടൂര്‍ അമ്മകണ്ടകരയിലെ ക്ഷീര വികസന വകുപ്പിന്റെ ക്വാളിറ്റി കണ്‍ട്രോള്‍ യൂണിറ്റില്‍ ആരംഭിച്ച ഓണക്കാല ഊര്‍ജിത പാല്‍ പരിശോധനാ ലാബും ഇന്‍ഫര്‍മേഷന്‍ സെന്ററും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നാടിന് സമര്‍പ്പിച്ചു. പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ് അധ്യക്ഷയായിരുന്നു.

ഓണക്കാലത്ത് വിപണിയില്‍ എത്തുന്ന എല്ലാ ബ്രാന്‍ഡുകളുടെയും സാമ്പിള്‍ ശേഖരിച്ച് പരിശോധന നടത്താന്‍ ഇവിടെ കഴിയും. പാലിന്റെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനും നിശ്ചിത ഗുണനിലവാരം ഇല്ലാത്ത പാല് കണ്ടെത്തിയാല്‍ നടപടികള്‍ സ്വീകരിക്കുന്നതും ഉള്‍പ്പെടെ  ഇവിടെ സാധിക്കും.

ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീനാദേവികുഞ്ഞമ്മ, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സിന്ധു, മുണ്ടപ്പള്ളി തോമസ്, എസ്.സുജിത്ത്, വിനോദ് മാമന്‍ കെ. പ്രദീപ് കുമാര്‍, ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ സുരേഖ നായര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

date