Skip to main content

ഓള്‍ഡേജ് ഹോം, കെയര്‍ ഹോം എന്നിവിടങ്ങളില്‍  കോവിഡ് ടെസ്റ്റ് ഡ്രൈവ് നടത്തും: ജില്ലാ കളക്ടര്‍

കോവിഡ് പ്രതിരോധപ്രവര്‍ത്തകനങ്ങളുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ എല്ലാ ഓള്‍ഡേജ് ഹോമുകള്‍, കെയര്‍ ഹോമുകള്‍ എന്നിവിടങ്ങളില്‍ കോവിഡ് പരിശോധനയ്ക്കായി ടെസ്റ്റ് ഡ്രൈവ് നടത്തുമെന്ന് ജില്ലാ കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണു തീരുമാനം. ഇതു സംബന്ധിച്ച് സോഷ്യല്‍ ജസ്റ്റീസ് ഓഫീസര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. 

മല്ലപ്പള്ളി നെല്ലിമൂട് ശാലോം കാരുണ്യഭവന്‍ സൈക്കോ സോഷ്യല്‍ റീഹാബിറ്റേഷന്‍ സെന്റര്‍ സി.എഫ്.എല്‍.ടിസിയാക്കി മാറ്റുന്നതിനു നടപടി സ്വീകരിക്കും. കാരുണ്യഭവനിലെ 121 അന്തേവാസികള്‍ക്കും മൂന്നു ജീവനക്കാര്‍ക്കും കോവിഡ് പോസിറ്റീവായതോടെ ഭക്ഷണം, പരിചരണം എന്നിവ ലഭ്യമാക്കുന്നതിനായാണ് കാരുണ്യഭവനെ സി.എഫ്.എല്‍.ടി.സി ആക്കി മാറ്റുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍ എന്നിവയുടെ സഹായത്തോടെ സി.എഫ്.എല്‍.ടി.സിയുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും ഇവിടെ ഭക്ഷണം ലഭ്യമാക്കാന്‍ ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നും പഞ്ചായത്ത് ഡെപ്യുട്ടി ഡറക്ടര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി.  ടെലിമെഡിസിന്‍ സംവിധാനം ഒരുക്കി ഇവര്‍ക്ക് ചികിത്സ ഉറപ്പാക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.

യോഗത്തില്‍ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ടി.ജി ഗോപകുമാര്‍, ഡിഎംഒ (ആരോഗ്യം) ഡോ. എ.എല്‍ ഷീജ, എന്‍.എച്ച്.എം ഡി.പി.എം ഡോ.സി.എസ് നന്ദിനി, ഡി.ഡി.പി കെ.ആര്‍ സുമേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

date