Skip to main content

കോന്നി ഷോറൂമില്‍ ഓണം കയര്‍ ഫെയര്‍ ആരംഭിച്ചു 

കേരളാ സ്റ്റേറ്റ് കയര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ കോന്നി ഷോറൂമില്‍ ഓണം കയര്‍ ഫെയര്‍ - 2021 ആരംഭിച്ചു. ഓണം ഫെയറില്‍ സൂരജ്, സൂരജ് ഗോള്‍ഡ്, സ്പ്രിംഗ് മെത്തകള്‍ക്കൊപ്പം, സ്റ്റാന്‍ഡേര്‍ഡ് മെത്തയും തലയിണയും സൗജന്യം. സൗജന്യ മെത്തകള്‍ ഇല്ലാതെ ഉയര്‍ന്ന ഗുണനിലവാരമുള്ള കയര്‍ ഫെഡ് മെത്തകള്‍ക്ക് 25% മുതല്‍ 40 വരെ ഡിസ്‌ക്കൗണ്ടും, തലയിണ, ഡോര്‍മാറ്റ് എന്നിവയും ലഭിക്കും. കയര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 20% ഡിസ്‌ക്കൗണ്ടും നല്‍കുന്നു. രാവിലെ 9.30 മുതല്‍ വൈകിട്ട് 6.30 വരെയാണ് പ്രവര്‍ത്തന സമയം. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തവണകളായി പണമടച്ച് മെത്തകളും കയര്‍ ഉല്‍പ്പന്നങ്ങളും വാങ്ങുന്നതിനുള്ള  സൗകര്യം ഉണ്ടായിരിക്കും ഷോറൂം മാനേജര്‍ അറിയിച്ചു. ഫോണ്‍: 9447861345

date