Skip to main content

പയമ്പ്ര സ്‌കൂളില്‍ നിര്‍മ്മിച്ച ക്ലാസ് മുറികള്‍  മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

 

 

 

അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തിയ പയമ്പ്ര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മ്മിച്ച പുതിയ ക്ലാസ് മുറികളുടെ ഉദ്ഘാടനം വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഒരുവര്‍ഷത്തിലേറെയായി സംസ്ഥാനത്തെ സ്‌കൂളുകള്‍ അടഞ്ഞുകിടക്കുകയാണെങ്കിലും ഡിജിറ്റല്‍ വിദ്യാഭ്യാസം മികവുറ്റതാക്കി ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ വിദ്യാര്‍ഥികളുടെ പഠനം മുടങ്ങാതിരിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ കൈക്കൊണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ വിദ്യാലയങ്ങളിലെ ഡിജിറ്റല്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനോടൊപ്പം തന്നെ ക്ലാസ് മുറികള്‍ ഉള്‍പ്പെടെയുള്ള മറ്റ് ഭൗതിക സാഹചര്യങ്ങളും മികവുറ്റതാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപ ഉപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് എ സരിത അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി ശശിധരന്‍, ജില്ലാ പഞ്ചായത്തംഗം ഇ ശശീന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി കെ മീന, എം ജയപ്രകാശന്‍, പഞ്ചായത്തംഗം കെ മോഹന്‍ദാസ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി പി മിനി, ഹെഡ്മിസ്ട്രസ് ഷൈനി ജോസഫ്, പിടിഎ പ്രസിഡന്റ് പി സുധീഷ് എന്നിവര്‍ പങ്കെടുത്തു

date