Post Category
കോവിഡ് ആശുപത്രികളിൽ 1,168 കിടക്കകൾ ഒഴിവ്
ജില്ലയിലെ 66 കോവിഡ് ആശുപത്രികളിൽ 2,993 കിടക്കകളിൽ 1,168 എണ്ണം ഒഴിവുണ്ട്. 73 ഐ.സി.യു കിടക്കകളും 37 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 643 കിടക്കകളും ഒഴിവുണ്ട്. 17 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 308 കിടക്കകൾ, 21 ഐ.സി.യു, 18 വെന്റിലേറ്റർ, 373 ഓക്സിജൻ ഉള്ള കിടക്കകളും ബാക്കിയുണ്ട്.
ഒൻപത് സി.എഫ്.എൽ.ടി.സികളിലായി 978 കിടക്കകളിൽ 512 എണ്ണം ബാക്കിയുണ്ട്. മൂന്ന് സി.എസ്.എൽ. ടി.സികളിൽ 266 എണ്ണം ഒഴിവുണ്ട്. 71 ഡോമിസിലിയറി കെയർ സെന്ററുകളിൽ ആകെയുള്ള 1,904 കിടക്കകളിൽ 1,543 എണ്ണം ഒഴിവുണ്ട്.
date
- Log in to post comments