Skip to main content

സ്ഥാപന ഉടമകളും ജീവനക്കാരും പരിശോധനയില്‍ നിര്‍ബന്ധമായും പങ്കെടുക്കണം

ഓണത്തോടനുബന്ധിച്ച് തിരക്ക് ഉണ്ടാവാന്‍ സാധ്യതയുള്ള നഗര പ്രദേശങ്ങളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ നടത്തുന്ന കോവിഡ് പരിശോധനയില്‍ ഹോട്ടല്‍, റെസ്റ്റോറന്റുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വ്യാപാരസ്ഥാപനങ്ങളിലെയും ഉടമകളും ജീവനക്കാരും കര്‍ശനമായി പങ്കെടുക്കുകണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം സൂക്ഷിക്കുന്നതോടൊപ്പം സ്ഥാപനങ്ങളുടെ പ്രവേശന കവാടത്തില്‍ പ്രദര്‍ശിപ്പിക്കുകയും വേണം. 25 സ്‌ക്വയര്‍ ഫീറ്റില്‍ ഒരാള്‍ എന്ന ക്രമത്തില്‍ വേണം വ്യാപാര സ്ഥാപനങ്ങളില്‍ ജനങ്ങളെ പ്രവേശിപ്പിക്കേണ്ടത്. കടകളില്‍ എത്ര പേരെ പ്രവേശിപ്പിക്കാന്‍ കഴിയുമെന്നതും പുറത്ത് പ്രദര്‍ശിപ്പിക്കണം.
 (പി.ആര്‍.കെ നമ്പര്‍.2113/2021)
 

date