Skip to main content

കോവിഡ് പ്രതിരോധം;  മെഗാ വാക്‌സിനേഷന്‍ ഡ്രൈവുമായി തദ്ദേശസ്ഥാപനങ്ങള്‍

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മെഗാ വാക്‌സിനേഷന്‍ ഡ്രൈവ് തുടരുന്നു.കൊട്ടാരക്കര നഗരസഭയുടെ നേതൃത്വത്തില്‍ സ്‌പോട് രജിസ്‌ട്രെഷന്‍ വഴി 2500 പേര്‍ക്ക് വാക്സിന്‍ നല്‍കി.18 നും 60നും  ഇടയില്‍ പ്രായമുള്ളവര്‍ക്കുമായാണ് മെഗാ വാക്സിനേഷന്‍ ഡ്രൈവ് സംഘടിപ്പിച്ചത്.നഗരസഭാ പരിധിയില്‍ 100 ശതമാനം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
പട്ടാഴി ഗ്രാമപഞ്ചായത്തില്‍ 60 വയസ്സിന് മുകളില്‍ പ്രായമുള്ള 3261 പേര്‍ക്ക് ഇതുവരെ വാക്‌സിന്‍ നല്‍കി. ഓട്ടോറിക്ഷ തൊഴിലാളികള്‍ക്കായി  പ്രത്യേക വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കും. ഇതുവരെ 9540 പേര്‍ക്ക് വാക്സിന്‍ നല്‍കിയതായി സെക്രട്ടറി അരുണ്‍ അലക്‌സാണ്ടര്‍ പറഞ്ഞു. ഒന്നിടവിട്ട ദിവസങ്ങളില്‍ ആര്‍.ടി.പി.സിആര്‍, ആന്റിജന്‍ പരിശോധനകള്‍  നടത്തുന്നുണ്ട്.
ചടയമംഗലം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇന്ന് (ഓഗസ്റ്റ് 17) കൈരളി ഓഡിറ്റോറിയത്തില്‍ വ്യാപാരി- വ്യവസായികള്‍ക്കും ഓട്ടോ ഡ്രൈവര്‍മാര്‍ക്കും ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തും. ഓണത്തിന് മുന്നോടിയായി പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും അനൗണ്‍സ്‌മെന്റ് നടത്തും. കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ആശാവര്‍ക്കര്‍ മുഖേന ഹോമിയോ, ആയുര്‍വേദ പ്രതിരോധ മരുന്നുകള്‍ എത്തിച്ചു നല്‍കുന്നുണ്ടെന്നും പ്രസിഡന്റ് ജെ. വി ബിന്ദു പറഞ്ഞു. കുണ്ടറയില്‍ 55 പേര്‍ ഗൃഹനിരീക്ഷണത്തില്‍ ഉണ്ട്. ആര്‍.ടി.പി.സി.ആര്‍, ആന്റിജന്‍  പരിശോധനകള്‍ വാര്‍ഡുതലത്തില്‍  നടത്തുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി തോമസ്  പറഞ്ഞു. കുലശേഖരപുരത്ത് നിലവില്‍ 208 രോഗികളാണ് വീടുകളിലും സി. എഫ്.എല്‍.ടി.സികളിലും ചികിത്സയിലുള്ളത്. പഞ്ചായത്തില്‍ ആര്‍.ടി.പി.സി.ആര്‍, ആന്റിജന്‍ പരിശോധനകള്‍ വ്യാപകമാക്കിയിട്ടുണ്ട്
(പി.ആര്‍.കെ നമ്പര്‍.2115/2021)
 

date