Skip to main content

ആദിവാസി മേഖലയില്‍ വാക്‌സിനേഷന്‍ അടിയന്തരമായി പൂര്‍ത്തീകരിക്കണം-ജില്ലാ കലക്ടര്‍

ആദിവാസി  മേഖലയിലെ കൊവിഡ് വാക്‌സിനേഷന്‍ അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ ഓണ്‍ലൈന്‍ യോഗത്തില്‍ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ നിര്‍ദേശം നല്‍കി. 60 വയസിനു മുകളിലുള്ളവരുടെ വാക്‌സിനേഷനില്‍ ഇനിയും ഉള്‍പ്പെടാത്തവര്‍ ഉണ്ടോയെന്നു പ്രത്യേകം പരിശോധിക്കണം. ഓണത്തോടനുബന്ധിച്ച് തിരക്ക് ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ച് സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ പരിശോധനകള്‍ കൂടുതല്‍ കാര്യക്ഷമമാക്കണം. ആര്‍.ആര്‍.ടികളുടെ പ്രവര്‍ത്തനവും ഊര്‍ജിതമാക്കണം-കലക്ടര്‍ പറഞ്ഞു. സബ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണ, ജില്ലാ വികസന കമ്മീഷണര്‍ ആസിഫ് കെ. യൂസഫ്, അസിസ്റ്റന്റ് കലക്ടര്‍ ഡോ. അരുണ്‍ എസ്. നായര്‍, എ.ഡി.എം. എന്‍. സജിതാ ബീഗം, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.2117/2021)
 

date