Skip to main content

ആധാരമെഴുത്തുകാർക്ക് 3000 രൂപ ഉൽസവബത്ത

* ക്ഷേമനിധി അംഗങ്ങൾക്ക് ഓണത്തിന് 5000 രൂപ ലഭിക്കും
സംസ്ഥാനത്തെ ആധാരമെഴുത്തുകാരുടെയും പകർപ്പെഴുത്തുകാരുടെയും സ്റ്റാമ്പ് വെണ്ടർമാരുടെയും ഉത്‌സവ ബത്ത ആയിരം രൂപ വർദ്ധിപ്പിച്ചു. കഴിഞ്ഞ വർഷം 2000 രൂപയായിരുന്ന ബത്തയിലാണ് വർദ്ധന വരുത്തിയത്. ക്ഷേമനിധിയിലെ സജീവമായ ആറായിരം അംഗങ്ങൾക്ക് പുതുക്കിയ ഉൽസവ ബത്ത ലഭിക്കും.
ഇതിനു പുറമെ കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ക്ഷേമനിധി അംഗങ്ങൾക്ക് 2000 രൂപ പ്രത്യേക ധനസഹായമായി നൽകും. ജൂലൈ മാസത്തിൽ നൽകിയ പ്രത്യേക ധന സഹായത്തിനു പുറമെയാണിത്. ഓണക്കാല അവധികൾ ആരംഭിക്കുന്നതിനു മുമ്പ് ഉൽസവ ബത്തയുടെയും അധിക ധനസഹായത്തിന്റെയും വിതരണം പൂർത്തിയാക്കാൻ രജിസ്‌ട്രേഷൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

പി.എൻ.എക്സ്. 2841/2021

date