Skip to main content

ആദ്യഗഡു വിതരണം ചെയ്തു

 

പുലാമന്തോള്‍ ഗ്രാമപഞ്ചായത്തില്‍ ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി  പട്ടികജാതി വിഭാഗത്തിലെ അഡീഷണല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഭൂമിയുള്ള ഭവന രഹിതര്‍ക്ക് വീടു നിര്‍മിക്കാന്‍ അനുവദിച്ച ധനസഹായത്തിന്റെ ആദ്യഗഡു വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സൗമ്യ ധനസഹായ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഗുണഭോക്താക്കളില്‍ ഒരാളായ  പുതുശ്ശേരി പറമ്പില്‍ പ്രഭാകരന്‍ ആദ്യ ഗഡു ഏറ്റുവാങ്ങി.
 

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചന്ദ്രമോഹനന്‍ പനങ്ങാട്  അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം സബാഹ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഉമ്മു സല്‍മ്മ പാലോത്ത്, റജീന മഠത്തില്‍, വിന്‍സി ടീച്ചര്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ വി.പി. മുഹമ്മദ് ഹനീഫ,  വികസന സ്ഥിരം സമിതി അധ്യക്ഷ ടി. സാവിത്രി, വി. ഇ. ഒ ആര്‍. രാജ്കുമാര്‍  ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എം. മധു സൂധനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date