Skip to main content

പത്താംതരം  തുല്യതാ  പരീക്ഷ തുടങ്ങി ജില്ലയില്‍ 2040 പേര്‍ പരീക്ഷ എഴുതി

 

സംസ്ഥാന സാക്ഷരതാമിഷന്റെ പത്താംതരം തുല്യതാ കോഴ്‌സ്  പൊതു പരീക്ഷ  തുടങ്ങി.  ജില്ലയില്‍ പത്താംതരം തുല്യതാ കോഴ്‌സിന്  2,040 പേരാണ് പരീക്ഷ എഴുതിയത്. പത്താംതരം തുല്യതാ  പരീക്ഷ എഴുതിയ പഠിതാക്കളില്‍  1,093 പുരുഷന്‍മാരും 947 സ്ത്രീകളും 245 പട്ടിക ജാതിക്കാരും 18 പട്ടികവര്‍ഗക്കാരും ഉള്‍പ്പെടുന്നു. 39 കേന്ദ്രങ്ങളിലാണ് ജില്ലയില്‍ പരീക്ഷ നടന്നത്. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുളള ആളുകള്‍ പരീക്ഷ എഴുതിയിട്ടുണ്ട്. പത്താംതരം തുല്യതാകോഴ്‌സിന് ചേര്‍ന്നവര്‍ക്ക് സാക്ഷരതാമിഷന്‍ ജില്ലയിലെ 47 പഠനകേന്ദ്രങ്ങളില്‍ ഒരു വര്‍ഷമായി അവധി ദിവസങ്ങളില്‍ സമ്പര്‍ക്ക ക്ലാസുകള്‍ നല്‍കിയിരുന്നു. കോവിഡ് നിയന്ത്രണങ്ങളുളള സമയത്ത് ക്ലാസുകള്‍ ഓണ്‍ലൈനായിയാണ് നല്‍കിയിരുന്നത്.

date