Skip to main content

നവീകരിച്ച മാറാക്കര കരളിക്കുഴി റോഡ്  ഉദ്ഘാടനം ചെയ്തു

 

മാറാക്കര പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് മജീദ് കുണ്ടിലെ കരളിക്കുഴി റോഡ്  പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മാറാക്കര പഞ്ചായത്ത് പ്രസിഡന്റ് ടി .പി സജ്‌ന ടീച്ചര്‍ അധ്യക്ഷയായി. എം.എല്‍.എ യുടെ 2019 - 2020 വര്‍ഷത്തെ നിയോജകമണ്ഡലം ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ്  കോണ്‍ക്രീറ്റ് ചെയ്ത് നവീകരിച്ചത്. ജില്ലാ പഞ്ചായത്ത് അംഗം മൂര്‍ക്കത്ത് ഹംസ മാസ്റ്റര്‍, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഒ.കെ. സുബൈര്‍, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ അംഗം പി.വി. നാസി ബുദ്ദീന്‍, പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ ഒ.പി.കുഞ്ഞി മുഹമ്മദ്, വാര്‍ഡ് അംഗം ശ്രീഹരി മുക്കടേക്കാട് എന്നിവര്‍ പങ്കെടുത്തു.

date