Skip to main content

അറിയിപ്പുകള്‍

ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

കുന്നംകുളം ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജ് ടൂള്‍ ആന്റ് ഡൈ വിഭാഗത്തിലേക്ക് ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നു. ഗസ്റ്റ് ലക്ചറര്‍ ഇന്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്, ഗസ്റ്റ് ലക്ചറര്‍ ഇന്‍ ടൂള്‍ ആന്റ് ഡൈ എന്‍ജിനീയറിങ് തസ്തികകളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്. ബി.ടെക് ഇന്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്, ബി.ടെക് ഇന്‍ പ്രൊഡക്ഷന്‍ എന്‍ജിനീയറിങ് ആണ് യോഗ്യത. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഓഗസ്റ്റ് 17 ന് രാവിലെ 10 മണിക്ക് അഭിമുഖത്തിന് ഹാജരാകണം. കോവിഡ് അടിയന്തര സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ അഭിമുഖം മാറ്റിവെയ്ക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04885 - 226581
...

ഐഎച്ച്ആര്‍ഡി കോളേജുകളില്‍ ഡിഗ്രി പ്രവേശനം

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഏഴ് അപ്ലൈഡ് സയന്‍സ് കോളേജുകളിലെ 2021-22 അധ്യയന വര്‍ഷത്തേക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം സീറ്റുകളില്‍ കോളേജുകള്‍ക്ക് നേരിട്ട് ഓണ്‍ലൈന്‍ വഴി പ്രവേശനം നല്‍കാം. അപേക്ഷ www.ihrdadmissions.org എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. ഓരോ കോളേജുകളിലേക്കും പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍:0471 - 2322985, 2322501, 2322035. ഇ.മെയില്‍ : www.ihrd.ac.in
...

മത്സ്യകര്‍ഷകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

പ്രധാന്‍മന്ത്രി മത്സ്യ സമ്പദ യോജന പദ്ധതിയുടെ കീഴില്‍ എസ്.സി/എസ്.ടി വിഭാഗക്കാരില്‍ നിന്നും മാത്രമായി റീ സര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം, ബയോഫ്ളോക്ക് മത്സ്യകൃഷി എന്നിവയ്ക്കായി തൃശൂര്‍ ജില്ലയിലെ മത്സ്യകര്‍ഷകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുളളവര്‍ വെളളപ്പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും അനുബന്ധരേഖകളും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, ആമ്പക്കാടന്‍ ജംഗ്ഷന്‍, പളളിക്കുളം, തൃശൂര്‍ - 680001 എന്ന വിലാസത്തില്‍ ഓഗസ്റ്റ് 31 നകം തപാല്‍ മുഖേനയോ ddftsr@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ അപേക്ഷിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0487-2421090.

 

--

date