Skip to main content

ഓണം സമൃദ്ധി 2021' നാടന്‍ പഴം-പച്ചക്കറി കര്‍ഷക ചന്തകള്‍ക്ക് ഇന്ന് തുടക്കമാവും

 

ജില്ലയില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് 'ഓണസമൃദ്ധി 2021' എന്ന പേരില്‍ സംഘടിപ്പിക്കുന്ന നാടന്‍ പഴം-പച്ചക്കറി കര്‍ഷക ചന്തകള്‍ക്ക് ഇന്ന് (ഓഗസ്റ്റ് 17) മുതല്‍ തുടക്കമാകും. ഓഗസ്റ്റ് 20 വരെ നടത്തുന്ന ഓണചന്തകളില്‍ കൃഷി വകുപ്പിന്റെ കീഴില്‍ 120 കര്‍ഷക ചന്തകളും വി.എഫ്.പി.സി.കെയുടെയും ഹോര്‍ട്ടികോര്‍പ്പിന്റെയും ആഭിമുഖ്യത്തില്‍ ഒന്‍പത് കര്‍ഷക ചന്തകളും സംഘടിപ്പിക്കും. കര്‍ഷകരില്‍ നിന്നും പച്ചകറികള്‍ പൊതുവിപണിയിലെ സംഭരണ വിലയേക്കാള്‍ 10 ശതമാനം അധിക വിലക്ക് സംഭരിക്കുകയും പൊതു വിപണി വില്‍പ്പന വിലയേക്കാള്‍ 30 ശതമാനം കുറവില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയും ചെയ്യും. ഉത്തമ കൃഷി മുറയിലൂടെ ഉത്പാദിപ്പിച്ച പച്ചക്കറികള്‍ പൊതുവിപണിയിലെ സംഭരണ വിലയേക്കാള്‍ 20 ശതമാനം അധിക വിലക്ക് സംഭരിക്കുകയും പൊതുവിപണിയിലെ സംഭരണ വിലേയക്കാള്‍ 10 ശതമാനം വിലക്കുറവില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയും ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള കൃഷിഭവനകളുമായി ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

date