Skip to main content

ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു 

ചാവക്കാട് നഗരസഭ ജനകീയാസൂത്രണ പദ്ധതി 2020-21 പ്രകാരം ഭിന്നശേഷിക്കാർക്കുള്ള ഉപകരണങ്ങൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം എൻ കെ അക്ബർ എംഎൽഎ നിർവഹിച്ചു. ശാരീരിക വൈകല്യങ്ങൾക്കനുസരിച്ച് വീൽ ചെയർ, തെറാപ്പി മാറ്റ്, ഓക്സിലറി ക്രച്ചസ്, എം ആർ കിറ്റ് തുടങ്ങിയ ഉപകരണങ്ങളാണ് വിതരണം ചെയ്തത്. ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ കെ കെ മുബാറക് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷൻമാരായ ഷാഹിന സലിം, മുഹമ്മദ് അൻവർ, പി എസ് അബ്ദുൽ റഷീദ്, പ്രസന്ന രണദിവ, മുൻ ചെയർമാൻ എം ആർ രാധാകൃഷ്ണൻ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.

date