Skip to main content

കോവിഡ് കാലത്ത് ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസമായി ക്ഷേമനിധി ബോര്‍ഡ്

കോവിഡ് കാലത്ത് ദുരിതത്തിലായ ജില്ലയിലെ ക്ഷീരകര്‍ഷകര്‍ക്ക് വിവിധ പദ്ധതികളിലൂടെ ആശ്വാസമേകി ക്ഷേമനിധി ബോര്‍ഡ്. കോവിഡ് ബാധിതരായ ക്ഷീരകര്‍ഷകര്‍ക്കായി 2,48,000 രൂപയാണ് ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡില്‍ നിന്നും കര്‍ഷകര്‍ക്ക് ആനുകൂല്യമായി ലഭിച്ചത്. ക്ഷീരസംഘങ്ങളില്‍ പാലളന്ന 3291 ക്ഷീരകര്‍ഷകര്‍ക്ക് കോവിഡ് സമാശ്വാസ ധനസഹായം വിതരണം ചെയ്തു. 15 കര്‍ഷകരുടെ പെണ്മക്കള്‍ക്ക് 5000 രൂപ വീതം വിവാഹധനസഹായവും 17 ക്ഷീരകര്‍ഷകര്‍ക്ക് 3000 രൂപ വീതം മരണാനന്തര സഹായവും, ഏഴ് കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായവും ലഭിച്ചു. ചികില്‍സാ ധനസഹായമായി 42000 രൂപയും അപകടമരണം സംഭവിച്ച കര്‍ഷകനു 50,000 രൂപയും ധനസഹായം നല്‍കി. ഇതു കൂടാതെ ജില്ലയിലെ 1821 കര്‍ഷകര്‍ക്ക് 1600 രൂപ വീതം പെന്‍ഷനും 25 ക്ഷീര കര്‍ഷകര്‍ക്ക് 550 രൂപ വീതം കുടുംബപെന്‍ഷനും പ്രതിമാസം നല്‍കുന്നുണ്ട്.

date