Skip to main content

ജില്ലാതല ഓണസമൃദ്ധി- കര്‍ഷകചന്ത ഉദ്ഘാടനം ഇന്ന്

 

പെരുമാട്ടി കൃഷിഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഇന്ന് (ഓഗസ്റ്റ് 17) രാവിലെ 10 ന് ജില്ലാതല ഓണസമൃദ്ധി- കര്‍ഷകചന്ത ഉദ്ഘാടനം വണ്ടിത്താവളം എ.എസ് ഓഡിറ്റോറിയത്തില്‍ മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിഷ പ്രേംകുമാര്‍ അധ്യക്ഷനാവും. പരിപാടിയില്‍ മികച്ച കര്‍ഷകരേയും കര്‍ഷകതൊഴിലാളികളെയും ആദരിക്കും. കോവിഡ് മാനദണ്ഡം പാലിച്ച് നടക്കുന്ന പരിപാടിയില്‍ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

date