Skip to main content

ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

 

മലപ്പുറം മങ്കട കാമ്പസിലുള്ള ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫുഡ് പ്രൊഡക്ഷന്‍, ഫുഡ് ആന്റ് ബിവറേജ് സര്‍വീസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍, ഹോട്ടല്‍ അക്കമഡേഷന്‍ ഓപ്പറേഷന്‍ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ഒരു വര്‍ഷമാണ് കോഴ്‌സ് കാലാവധി. പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം. എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി പൂര്‍ത്തിയാക്കിയവര്‍ക്കാണ് അവസരം. എസ്.സി/ എസ്.ടി/ ഒ.ഇ.സി വിഭാഗത്തിലുള്ളവര്‍ക്ക് പഠനം സൗജന്യും. താല്‍പര്യമുള്ളവര്‍ www.fcikerala.org ല്‍ ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ ഗവ. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, സി.ടി.ആര്‍ക്കേഡ്, മഞ്ചേരി റോഡ്, മങ്കട വിലാസത്തില്‍ ലഭിക്കും. ഫോണ്‍: 04933 295733, 9645078880.

date