Skip to main content

പാലക്കാട് ജില്ലയില്‍ ഇന്ന് 1344 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 2079 പേർ‍ക്ക്  രോഗമുക്തി

 

പാലക്കാട് ജില്ലയില്‍ ഇന്ന് (ആഗസ്ത് 16) 1344 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 895 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 433 പേർ,   15 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന ഒരാൾ എന്നിവർ ഉൾപ്പെടും.
2079 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 7340
പരിശോധന നടത്തിയതിലാണ് 1344 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 
18.31ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

 പാലക്കാട് നഗരസഭാ സ്വദേശികൾ 114 പേർ

നാഗലശ്ശേരി സ്വദേശികൾ 63 പേർ

മണ്ണാർക്കാട് സ്വദേശികൾ 40 പേർ

കൊടുവായൂർ സ്വദേശികൾ 38 പേർ

തിരുവേഗപ്പുറ സ്വദേശികൾ 32 പേർ

കൊല്ലങ്കോട് സ്വദേശികൾ 28 പേർ

കാവശ്ശേരി, ഒറ്റപ്പാലം സ്വദേശികൾ 26 പേർ വീതം

പിരായിരി, ശ്രീകൃഷ്ണപുരം, തെങ്കര  സ്വദേശികൾ 25 പേർ വീതം

കാഞ്ഞിരപ്പുഴ, നെന്മാറ, തരൂർ സ്വദേശികൾ 24 പേർ വീതം

അനങ്ങനടി, പട്ടാമ്പി സ്വദേശികൾ 23 പേർ വീതം 

അഗളി, ആലത്തൂർ, കോട്ടോപ്പാടം, പുതുശ്ശേരി സ്വദേശികൾ 21 പേർ വീതം

എരിമയൂർ, ഓങ്ങല്ലൂർ, പുതുക്കോട് 
സ്വദേശികൾ 20 പേർ വീതം 

ചാലിശ്ശേരി,
കുഴൽമന്ദം, ലക്കിടി-പേരൂർ, തിരുമിറ്റക്കോട് സ്വദേശികൾ 18 പേർ വീതം

ചെർപ്പുളശ്ശേരി,
കുമരംപുത്തൂർ, തച്ചനാട്ടുകര,  വല്ലപ്പുഴ സ്വദേശികൾ 17 പേർ വീതം

കരിമ്പുഴ സ്വദേശികൾ 16 പേർ

അലനല്ലൂർ, കോട്ടായി സ്വദേശികൾ 14 പേർ വീതം

കിഴക്കഞ്ചേരി, മേലാർകോട്, മുതുതല, പുതുപ്പരിയാരം, തേങ്കുറിശ്ശി, തൃത്താല സ്വദേശികൾ 13 പേർ വീതം

ചിറ്റൂർ-തത്തമംഗലം, കടമ്പഴിപ്പുറം സ്വദേശികൾ 12 പേർ വീതം

അമ്പലപ്പാറ, ആനക്കര, കൊടുമ്പ്, മലമ്പുഴ, മാത്തൂർ, പുതുനഗരം,
സ്വദേശികൾ 11പേർ വീതം

ചളവറ, കണ്ണമ്പ്ര, കപ്പൂർ, കൊപ്പം, കൊഴിഞ്ഞാമ്പാറ, നെല്ലായ, പല്ലശ്ശന സ്വദേശികൾ 10 പേർ വീതം

പരുതൂർ, പട്ടിത്തറ, ഷൊർണൂർ, വാണിയംകുളം സ്വദേശികൾ 9 പേർ വീതം

അയിലൂർ, കോങ്ങാട്, മണ്ണൂർ, നല്ലേപ്പിള്ളി, പെരിങ്ങോട്ടുകുറിശ്ശി, പെരുവെമ്പ്, വടവന്നൂർ, വിളയൂർ സ്വദേശികൾ 8 പേർ വീതം

അകത്തേത്തറ, എലപ്പുള്ളി, പൂക്കോട്ടുകാവ്, തച്ചമ്പാറ, വണ്ടാഴി സ്വദേശികൾ  7  പേർ വീതം

കണ്ണാടി, കുത്തനൂർ, വെള്ളിനേഴി സ്വദേശികൾ 6 പേർ വീതം

കാരാക്കുറിശ്ശി, മരുതറോഡ്, പട്ടഞ്ചേരി,  പൊൽപ്പുള്ളി സ്വദേശികൾ 5 പേർ വീതം

എലവഞ്ചേരി, കുലുക്കല്ലൂർ, മങ്കര, മുണ്ടൂർ, പെരുമാട്ടി, തൃക്കടീരി, വടക്കഞ്ചേരി സ്വദേശികൾ 4 പേർ വീതം

കരിമ്പ, പറളി, ഷോളയൂർ,  സ്വദേശികൾ 3 പേർ വീതം

കേരളശ്ശേരി,മുതലമട, വടകരപ്പതി സ്വദേശികൾ  2 പേർ വീതം

എരുത്തേമ്പതി, പുതൂർ സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 15019 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ കാസർഗോഡ്
ജില്ലയിലും 2 പേർ 
കോട്ടയം ജില്ലയിലും 4 പേർ  വയനാട് ജില്ലയിലും 5 പേർ വീതം പത്തനംതിട്ട, ആലപ്പുഴ, കണ്ണൂർ ജില്ലകളിലും
6 പേർ തിരുവനന്തപുരം ജില്ലയിലും 9 പേർ കൊല്ലം ജില്ലയിലും 13 പേർ ഇടുക്കി ജില്ലയിലും 37 പേർ കോഴിക്കോട് ജില്ലയിലും 41 പേർ എറണാകുളം ജില്ലയിലും 88 പേർ തൃശ്ശൂർ ജില്ലയിലും 189 പേർ മലപ്പുറം ജില്ലയിലും 
ചികിത്സയിലുണ്ട്. 
 

date