Skip to main content

പാലിന്‍റെ ഗുണനിലവാര പരിശോധനാ കേന്ദ്രം ഉദ്ഘാടനം ചെയ്തു

ഓണക്കാലത്ത്  വിപണിയിൽ ലഭിക്കുന്ന പാലിൻ്റെ ഗുണ നിലവാരം ഉറപ്പാക്കാൻ ക്ഷീര വികസന വകുപ്പ്  സജ്ജമാക്കിയ പരിശോധനാ കേന്ദ്രം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല ജിമ്മി ഉദ്ഘാടനം ചെയ്തു.  

കോട്ടയം ഈരയിൽകടവിൽ പ്രവർത്തിക്കുന്ന ജില്ലാ ക്വാളിറ്റി കൺട്രോൾ യൂണിറ്റിനോടനുബന്ധിച്ചുള്ള കേന്ദ്രത്തില്‍ പരിശോധനക്കായി ലഭിച്ച ആദ്യ സാമ്പിൾ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.എസ് ശരത് സ്വീകരിച്ചു. 

ജില്ലാ പഞ്ചായത്ത് വികസന-ക്ഷേമ സ്ഥിരം സമിതി അധ്യക്ഷ മഞ്ജു സുജിത് അധ്യക്ഷത വഹിച്ചു. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സിൽവി മാത്യു പദ്ധതി ശദീകരിച്ചു.ക്ഷീരസംഘങ്ങളുടെ ഭാരവാഹികളായ മാത്യു തോമസ്, വി.എൻ. മനോജ്, ഒ.സി അനു മോൾ, എന്നിവർ സംസാരിച്ചു.

ജില്ലാ ക്വാളിറ്റി കൺട്രോൾ ഓഫീസർ ജാക്വിലിൻ ഡൊമിനിക് സ്വാഗതവും മാഞ്ഞൂർ സീനിയർ ക്ഷീര വികസന ഓഫീസർ ശ്രീജ രാധാ. കൃഷ്ണൻ നന്ദിയും പറഞ്ഞു.ഓഗസ്റ്റ്  20 വരെ ഇവിടെ  സൗജന്യമായി പാൽ പരിശോധന നടത്താനാകും

date