Skip to main content

കുട്ടനാട് പാക്കേജ്: വകുപ്പുകൾ വിശദമായ  നിർദേശം തയാറാക്കി നൽകണം

 

ആലപ്പുഴ: കുട്ടനാട് പാക്കേജിനായി ഓരോ വകുപ്പും പുതുതായി ചെയ്യാവുന്ന കാര്യങ്ങളെ പറ്റി വിശദമായ നിർദേശം അടിയന്തരമായി തയാറാക്കി നൽകണം. കുട്ടനാട് പാക്കേജിന്റെ പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിനായി തോമസ് കെ. തോമസ് എം.എൽ.എ.യുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ യോഗത്തിലാണ് നിർദേശം. കുട്ടനാട് പാക്കേജുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾ നടത്തുന്ന പ്രവൃത്തികൾ യോഗം അവലോകനം ചെയ്തു. ഓരോ വകുപ്പും നടത്തുന്ന വിവിധ പ്രവൃത്തികളുടെ നിലവിലെ അവസ്ഥ രേഖാമൂലം അറിയിക്കാൻ നിർദ്ദേശം നൽകി. പാക്കേജിന്റെ ഏകോപന ചുമതല ഒരുദ്യോഗസ്ഥന് നൽകും. ജില്ല വികസന കമ്മീഷണർക്കാണ് പാക്കേജിന്റെ പൂർണ ഉത്തരവാദിത്തം നൽകും. ജലസേചനം, മണ്ണുസംരക്ഷണം, നബാർഡ്, കിഫ്ബി, കൃഷി, പൊതുമരാമത്ത്, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെയാണ് പാക്കേജ് നടപ്പാക്കുക. രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും യോഗം ചേരുമെന്നും വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പദ്ധതി പുരോഗതി യോഗത്തിൽ അവതരിപ്പിക്കണമെന്നും നിർദ്ദേശം നൽകി. യോഗത്തിൽ ജില്ല കളക്ടർ എ. അലക്സാണ്ടർ, ജില്ല വികസന കമ്മീഷണർ കെ.എസ്. അഞ്ജു, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
 

date