Skip to main content

കുടുംബശ്രീ ഓണചന്തയ്ക്ക്  വെളിയനാട് തുടക്കം

 

ആലപ്പുഴ: വെളിയനാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ കിടങ്ങറ ബസാറിൽ ഓണ വിപണനമേള ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ശ്രീകുമാർ മേള ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സംഘങ്ങളും സംരംഭ യൂണിറ്റുകളും തനതായി നിർമിക്കുന്ന ഉത്പ്പന്നങ്ങളാണ് മേളയിലൂടെ വിപണനം ചെയ്യുക. ഓഗസ്റ്റ് 18 വരെയാണ് മേള. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. സജീവ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കെ.എസ്. വിനീഷ്, ആശാ മനോജ്, സഞ്ജു ബിനോജ്, പഞ്ചായത്തംഗങ്ങളായ രാജേഷ് കുമാർ, പി.എം. അഭിലാഷ്, മായാദേവി, ഓമന രാജപ്പൻ, സിന്ധു സൂരജ്, അനു എബ്രഹാം, സി.ഡി.എസ്. ചെയർപേഴ്സൺ രമ്യ സന്തോഷ്, മെമ്പർ സെക്രട്ടറി പ്രതിഭ എം. ഡേവിഡ്, ബ്ലോക്ക് കോ-ഓർഡിനേറ്റർ പി. പ്രണാം കുമാർ, മിനി എന്നിവർ പങ്കെടുത്തു.

date