Skip to main content

ഓണത്തിന് പൂക്കാലമൊരുക്കി മാരാരിക്കുളം തെക്ക് പഞ്ചായത്ത്

 

ആലപ്പുഴ: ഓണത്തിന് സ്വന്തമായി കൃഷിചെയ്ത പൂക്കൾ കൊണ്ട് പൂക്കളമിടും മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ പഞ്ചായത്തിൽ നടത്തിയ ബന്ദിപ്പൂ കൃഷിയുടെ വിളവെടുപ്പ് തുടങ്ങി. പഞ്ചായത്തിലെ 23 വാർഡുകളിലായാണ് ബന്ദിപ്പൂ കൃഷി ചെയ്തത്. വിവിധ സംഘങ്ങളായാണ് കൃഷിയിറക്കിയത്. 16, 17 വാർഡുകളിലായി കൃഷി ചെയ്ത ബന്ദി പൂക്കളുടെ ആദ്യഘട്ട വിളവെടുപ്പ് കഴിഞ്ഞു. 2020- 21 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ബന്ദിപ്പൂ കൃഷി ചെയ്തത്. 23 വാർഡുകളിലേക്കായി 15,000 ബന്ദി തൈകളായിരുന്നു വിതരണം ചെയ്തത്.

കോവിഡ് പ്രതിസന്ധിയിലും ആദ്യ വിളവെടുപ്പിൽ മികച്ച നേട്ടം കൊയ്യാൻ സാധിച്ചു. നിലവിൽ ക്ഷേത്രങ്ങളിലും പള്ളികളിലുമൊക്കെയുള്ള ആവശ്യങ്ങൾക്ക് പൂക്കൾ വിതരണം ചെയ്യുന്നുണ്ടെന്ന് മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. സംഗീത പറഞ്ഞു.
 

date