Skip to main content

കോവിഡ് പ്രതിരോധ മെഗാ വാക്സിനേഷൻ  ക്യാമ്പുമായി ജില്ലാ പഞ്ചായത്ത്

 

ആലപ്പുഴ: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പാണ്ടനാട് എം.എ.എം. ഹൈസ്‌കൂളിൽ കോവിഡ് പ്രതിരോധ മെഗാ വാക്സിനേഷൻ ക്യാമ്പ് നടത്തി. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ആദ്യ ക്യാമ്പാണിത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിപിൻ സി. ബാബു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പാണ്ടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആശ വി. നായർ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ വത്സല മോഹൻ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി. സി. സുരേന്ദ്രൻ നായർ, മനോജ് കുമാർ, ഷൈലജ രഘുറാം, ഗോപൻ കെ. ഉണ്ണിത്താൻ, മെഡിക്കൽ ഓഫീസർ ഡോ. ചിത്ര സാബു എന്നിവർ സംസാരിച്ചു.

date