Skip to main content

ഹരിതകർമ്മ സേനയെ പുനഃസംഘടിപ്പിച്ച്  പാണാവള്ളി: ലക്ഷ്യം മാലിന്യമുക്ത പഞ്ചായത്ത്

 

ആലപ്പുഴ: മാലിന്യമുക്ത പഞ്ചായത്തെന്ന ലക്ഷ്യത്തോടെ പാണാവള്ളി ഗ്രാമപഞ്ചായത്ത് ഹരിതകർമ്മ സേനയെ പുനഃസംഘടിപ്പിച്ച് വിവിധ പ്രവർത്തനങ്ങൾ ആരംഭിച്ചു. പഞ്ചായത്തിലെ 18 വാർഡുകളിലേയും ഹരിതകർമ്മ സേനയെയാണ് പുനഃസംഘടിപ്പിച്ചത്. ഇവർക്കുള്ള പ്രതിരോധ ഉപകരണങ്ങളുടേയും യൂണിഫോമിന്റേയും വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ സന്തോഷ് നിർവഹിച്ചു.

ഒരു വാർഡിൽ നിന്നും രണ്ടു പേരെന്ന നിലയിൽ കുടുംബശ്രീ അംഗങ്ങൾ ഉൾപ്പടെയുള്ളവരെയാണ് ഹരിത കർമ്മ സേനാംഗങ്ങളായി തിരഞ്ഞെടുത്തിട്ടുള്ളത്. ഇവർ വീടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും കൃത്യമായ ഇടവേളകളിൽ ശേഖരിക്കുന്ന വൃത്തിയാക്കിയ അജൈവ മാലിന്യങ്ങൾ പഞ്ചായത്തിലെ മെറ്റീരിയൽ കളക്ഷൻ സെന്ററിൽ (എം.സി.എഫ്.) എത്തിച്ചു തരം തിരിച്ചു പുനരുപയോഗ കേന്ദ്രങ്ങളിലേക്ക് അയയ്ക്കും. മാലിന്യ ശേഖരണത്തിനായി വാഹനവും പഞ്ചായത്ത് വാടകയ്ക്ക് എടുത്തിട്ടുണ്ട്. ചെറിയ യൂസർ ഫീ ഈടാക്കിയാണ് ഹരിത കർമ്മസേന പ്രവർത്തിക്കുന്നത്.

date