Skip to main content

ആര്യാട് ഡിവിഷനിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് അനുമോദനം

 

ആലപ്പുഴ: ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷനിൽ എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി പരീക്ഷകളിൽ മുഴുവൻ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിച്ചു. മണ്ണഞ്ചേരി ഗവൺമെന്റ് ഹൈസ്‌കൂളിൽ നടന്ന 'ആദരവ് 2021'  പരിപാടി അഡ്വ. എ.എം.  ആരിഫ് എം.പി.  ഉദ്ഘാടനം ചെയ്തു. പ്രശസ്ത ചിത്രകാരൻ ബോസ് കൃഷ്ണമാചാരി മുഖ്യാതിഥിയായി. ബിനാലെ ഫൗണ്ടേഷൻ കേരളത്തിലെ 100 സ്‌കൂളുകളിൽ ആർട്ട് പ്രോഗ്രാമിന് സഹായിക്കുമെന്നും സ്‌കൂളുകളിൽ  ആർട്ട് റൂമുകൾ ഉണ്ടാക്കണമെന്നും സ്‌കൂൾ തലം മുതൽ വിദ്യാർഥികളുടെ ശ്രദ്ധ കലകളിൽ വളർത്തണമെന്നും ബോസ് കൃഷ്ണമാചാരി പറഞ്ഞു.

കോവിഡ് പശ്ചാത്തലത്തിൽ ഡിവിഷനിലെ വിവിധ സ്‌കൂളുകളിലും പൊതു കേന്ദ്രങ്ങളിലുമാണ് അനുമോദനം സംഘടിപ്പിക്കുന്നത്. വിവിധ പരിപാടികളിലായി 202 പേരെ ആദരിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. അജിത്ത് അധ്യക്ഷത വഹിച്ചു. ആര്യാട് ബ്ലോക്ക് പ്രസിഡന്റ് കെ.ഡി.
 മഹീന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം അഡ്വ. ആർ. റിയാസ്, ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി.എ. ജു മൈലത്ത്, ഗ്രാമപഞ്ചായത്തംഗം നവാസ് നൈ, സ്‌കൂൾ ഹെഡ്മാസ്റ്റർ സുജാത,പി.ടി.എ. പ്രസിഡന്റ് സി.എച്ച്. റഷീദ്, കലാകാരന്മാരായ സ്ലോട്‌സേ, അമീൻ ഖലീൽ എന്നിവർ സംസാരിച്ചു.

date