Skip to main content

അമൃത് മഹോത്സവ്: ഓണ്‍ലൈന്‍ സെമിനാര്‍ സംഘടിപ്പിച്ചു

 

75-ാം ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യ @ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി പി.എം.ജി.എസ്.വൈ പദ്ധതികളെക്കുറിച്ച് അവബോധമുണ്ടാക്കാന്‍ പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് സംഘടിപ്പിച്ച ഓണ്‍ലൈന്‍ സെമിനാര്‍ വി.കെ ശ്രീകണ്ഠന്‍ എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയായി. അഡ്വ. കെ ശാന്തകുമാരി എം.എല്‍.എ, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, പി.എം.ജി.എസ്.വൈ എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ കെ.സി സുബ്രഹ്മണ്യന്‍, അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ കെ നിര്‍മ്മല, അസിസ്റ്റന്റ് എഞ്ചിനീയര്‍മാരായ ടി. അഹമ്മദ് ഷബീര്‍, മുഹമ്മദ് അമീന്‍ എന്നിവര്‍ സംസാരിച്ചു.

date