Skip to main content

ശിശു സംരക്ഷണ യൂണിറ്റിൽ കരാർ നിയമനം

വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന എറണാകുളം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് എറണാകുളം ജില്ലാക്കാരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.
പ്രൊട്ടക്ഷൻ ഓഫീസർ (ഇൻസ്റ്റിറ്റിയൂഷണൽ കെയർ), റെസ്‌ക്യൂ ഓഫീസർ, ഔട്ട് റീച്ച്‌വർക്കർ എന്നീ ഒഴിവുകളിലേക്കാണ് നിയമനം.
യോഗ്യരായ ഉദ്യോഗാർഥികൾ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷ സെപ്റ്റംബർ ആറിനകം ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, സിവിൽ സ്റ്റേഷൻ താഴത്തെ നില, എ3 ബ്ലോക്ക് കാക്കനാട്, എറണാകുളം 682030 എന്ന വിലാസത്തിൽ അപേക്ഷിക്കണം. എഴുത്തു പരീക്ഷ ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. ഔട്ട് റീച്ച്‌വർക്കർ, പ്രൊട്ടക്ഷൻ ഓഫീസർ ഇൻസ്റ്റിറ്റിയൂഷണൽ കെയർ എന്നീ തസ്തികയിലേക്കുള്ള അപേക്ഷകർക്ക് പ്രായം 2021 ജനുവരി ഒന്നിന് 36 വയസ്സ് കഴിയാൻ പാടില്ല. റെസ്‌ക്യൂ ഓഫീസറിന് പ്രായം 2021 ജനുവരി ഒന്നിന് 30 വയസ്സ് കഴിയാൻ പാടില്ല. അപൂർണ്ണവും വൈകി ലഭിക്കുന്നതും ആയ അപേക്ഷകൾ നിരസിക്കപ്പെടുന്നതായിരിക്കും. നിശ്ചിത മാതൃകയിൽ അല്ലാത്ത അപേക്ഷ നിരസിക്കപ്പെടും അപേക്ഷ ഫോം എറണാകുളം ജില്ലാ  ശിശു സംരക്ഷണ യൂണിറ്റിലും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, സിവിൽ സ്റ്റേഷൻ, താഴത്തെനില, എ3 ബ്ലോക്ക് കാക്കനാട്, എറണാകുളം 682030, ഫോൺ: 0484 2959177, 9744318290.
പി.എൻ.എക്സ്. 2851/2021

date