Skip to main content

വ്യാപാര സ്ഥാപനങ്ങളിൽ തിരക്ക് നിയന്ത്രിക്കാൻ നിർദ്ദേശം 

 

 

 

കോവിഡ് വര്‍ധിച്ചുവരുന്ന സാഹചര്യവും ഓണത്തിരക്കും കണക്കിലെടുത്ത് വ്യാപാര സ്ഥാപനങ്ങളിൽ തിരക്ക് നിയന്ത്രിക്കണമെന്ന് ജില്ലാ കലക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഢി. കളക്ടറേറ്റിൽ ചേർന്ന  വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരക്ക് കൂടുന്നത് തടയാൻ പൊലീസിന് നിർദേശം നൽകി.  വ്യാപാര സ്ഥാപനങ്ങളിൽ 
കോവിഡ് മുൻകരുതലുകൾ കർശനമായി പാലിക്കണമെന്ന് കലക്ടർ പറഞ്ഞു. യോഗത്തിൽ ദുരന്ത നിവാരണ അതോറിറ്റി ഡെപ്യൂട്ടി കലക്ടർ എൻ.റംല, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

date