Skip to main content

ഒളളൂർ കടവ്പാലം പ്രവൃത്തി; ഭൂമി ഏറ്റെടുക്കൽ നടപടി വേഗത്തിലാക്കും 

 

 

 

ഉള്ളിയേരി- ചെങ്ങോട്ടുകാവ് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഒളളൂർ കടവ് പാലത്തിൻ്റെ ഒള്ളൂർ ഭാഗത്തെ ഭൂമി ഏറ്റെടുക്കൽ നടപടി വേഗത്തിലാക്കുമെന്ന് കെ.എം.സച്ചിൻദേവ് എം എൽ എ അറിയിച്ചു. ഈ ഭാഗത്തെ വൈദ്യുതി ലൈൻ മാറ്റാൻ ഉടൻ നടപടിയെടുക്കും . അകലാ പുഴയ്ക്ക് കുറുകെയാണ് പാലം നിർമ്മിക്കുന്നത്.   എം.എൽ.എ യും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് നിർമ്മാണ പുരോഗതി വിലയിരുത്തി.

പാലത്തിൻ്റെ പൈലിംഗ് പ്രവർത്തി ആരംഭിച്ചിട്ടുണ്ട് . വിവിധ അളവുകളുള്ള ഒൻപത് സ്പാനുകളായിട്ടാണ് പാലം നിർമ്മിക്കുക.  ജല പാത വികസനവുമായി ബന്ധപ്പെട്ടു  ദേശീയ ജലപാത അതോറിറ്റിയുടെ നിദ്ദേശപ്രകാരം സെൻട്രൽ സ്പാനിന് 55.05 മീറ്റർ നിള മുണ്ടാവും. പാലത്തിന് മുകളിൽ ഇത് മനോഹരമായ ആർച്ച് രൂപത്തിലാണ് നിർമാണം പൂർത്തിയാക്കുക. 250.60 മീറ്റർ നീളവും 11 മീറ്റർ വീതിയുമുണ്ടാവും. 16.25 കോടിയാണ് ഭരണാനുമതി തുക.

ഉളളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.അജിത, വൈസ് പ്രസിഡണ്ട് എൻ.എം. ബാലരാമൻ മാസ്റ്റർ എന്നിവരും സന്ദർശനത്തിൽ പങ്കെടുത്തു.

date