Skip to main content

ജനകീയാസൂത്രണത്തിൻ്റെ 25 വർഷങ്ങൾ; മുക്കം നഗരസഭയിൽ വിവിധ പരിപാടികൾ

 

 

 

ജനകീയാസൂത്രണ പദ്ധതിയാരംഭിച്ചതിൻ്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മുക്കം നഗരസഭയിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. ഇന്ന് (ഓഗസ്റ്റ് 17)  മുക്കം  സി.ടി.വി ഓഡിറ്റോറിയത്തിൽ ലിന്റോ ജോസഫ് എം. എൽ. എ ചടങ്ങ് ഉദ്ഘാടനം ചെയ്യും. 1996 മുതൽ 2021 വരെയുള്ള ഭരണസമിതികളുടെ ഭാഗമായ ജനപ്രതിനിധികൾ, ജനകീയാസൂത്രണം കോ ഓഡിനേറ്റർമാർ തുടങ്ങിയവരെ ചടങ്ങിൽ ആദരിക്കും. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി വിവിധ കലാ കായിക മത്സരങ്ങളും സംഘടിപ്പിക്കും.

date