Skip to main content

ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വിവിധ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു 

 

 

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ചേരാനല്ലൂർ,  എളംകുന്നപുഴ , കടമക്കുടി മുളവുകാട് ഗ്രാമ പഞ്ചായത്തുകളിൽ വിവിധ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു . സുഭിക്ഷ കേരളം പദ്ധതിയുടെ കീഴിൽ പശുതൊഴുത്ത്, ആട്ടിൻകൂട്, കോഴിക്കൂട്  താറാവിൻ കൂട്,  കിണർ റീചാർജിങ് , അസോള ടാങ്ക്,  തീറ്റപ്പുൽകൃഷി ,  ഫാം പോണ്ട്  എന്നിവയിലേക്കും  ശുചിത്വ കേരളം പദ്ധതിയിൽ കമ്പോസ്റ്റ് പിറ്റ്, സോക് പിറ്റ് നിർമ്മാണം  എന്നിവയിലേക്കുമാണ്  അപേക്ഷ ക്ഷണിച്ചത്.  

 

അപേക്ഷകൾ അതതു ഗ്രാമപഞ്ചായത്തുകളിലെ തൊഴിലുറപ്പ് വിഭാഗം ഓഫീസിലോ , ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലോ  നൽകണം . മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആക്ട് ഷെഡ്യൂൾ ഒന്നിൽ പരാമർശിച്ചിട്ടുള്ള പട്ടികജാതിക്കാർ ,  പട്ടികവർഗക്കാർ ,  നാടോടികളായ ആദിവാസികൾ ,  ബിപിഎൽ കുടുംബങ്ങൾ , സ്ത്രീ നാഥരായ കുടുംബങ്ങൾ ,  ശാരീരിക വൈകല്യമുള്ളവർ നാഥരായ കുടുംബങ്ങൾ ,  ഭൂപരിഷ്കരണത്തിന്റെ ഗുണഭോക്താക്കൾ,  ഐഎവൈ ഗുണഭോക്താക്കൾ,  ചെറുകിട നാമമാത്ര കർഷകർ എന്നിവരിൽ നിന്നുമാണ് അപേക്ഷ ക്ഷണിച്ചത്. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് പരമാവധി അഞ്ച് ലക്ഷം രൂപ വരെയും മറ്റു വിഭാഗങ്ങൾക്ക് നാല് ലക്ഷം വരെയും സബ്സിഡി ലഭിക്കുമെന്ന് ഇടപ്പള്ളി 

ബ്ലോക്ക് പ്രോഗ്രാം ഓഫീസർ അറിയിച്ചു .

date