Skip to main content

ഓണക്കിറ്റ് വിതരണം ചെയ്തു

 

 

ഓണാഘോഷത്തിനു സമാഹരിച്ച തുക കൊണ്ട് കോവിഡ് മഹാമാരിയിൽ അവശതയനുഭവിക്കുന്നവർക്ക് ഓണക്കോടിയും ഓണക്കിറ്റും നൽകി ക്ഷീരവികസന വകുപ്പ്. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 105 ക്ഷീരകർഷക കുടുംബങ്ങൾക്കാണ് ഓണക്കോടിയും ഓണക്കിറ്റും നൽകിയത്.   

ക്ഷീര വികസന വകുപ്പ് ജില്ലാ ഗുണനിയന്ത്രണ വിഭാഗം സംഘടിപ്പിച്ച ഓണക്കാല പാൽ പരിശോധന യജ്ഞം ചടങ്ങിൽ വച്ച്   ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് കിറ്റുകൾ വിതരണം ചെയ്തു. 

സംസ്ഥാന സർക്കാർ ഓണക്കിറ്റിൽ വിതരണം ചെയ്യുന്ന  വിഭവങ്ങൾക്ക് പുറമേ പുട്ടുപൊടി, റവ, അപ്പപൊടി, പായസം മിക്സ്, പപ്പടം, എൻ 95 മാസ്ക് എന്നിവയും കിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  

 

ചടങ്ങിൽ ക്ഷീര വികസന വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ബിന്ദുമോൻ പി.പി അദ്ധ്യക്ഷത വഹിച്ചു. ഗുണനിയന്ത്രണ ഓഫീസർ ബെറ്റി ജോഷ്വ,  അസിസ്റ്റന്റ്‌ ഡയറക്ടര്‍ നിഷ വി.ഷെരീഫ്‌, സീനിയര്‍ സൂപ്രണ്ട്‌  ജോബ്രി ആന്റണി എന്നിവർ സംസാരിച്ചു.

date