Skip to main content

ഓണക്കാലത്ത് തൊഴിലാളികള്‍ക്ക് സഹായധനവുമായി തൊഴിൽ വകുപ്പ് 18,38,000 രൂപ അനുവദിച്ചു 

 

 

എറണാകുളം ജില്ലയിൽ ഓണക്കാലത്ത് 554 തൊഴിലാളികള്‍ക്ക് 18 ലക്ഷത്തിലധികം രൂപ (1838080) അനുവദിച്ചതായി ജില്ലാ ലേബർ ഓഫീസർ പി.എസ്. മർക്കോസ് അറിയിച്ചു

 

എക്സ്ഗ്രേഷ്യ, മരം കയറ്റ തൊഴിലാളി അവശത പെൻഷൻ പദ്ധതി, മരം കയറ്റ തൊഴിലാളി ക്ഷേമ പദ്ധതി ധനസഹായം എന്നീ ഇനങ്ങളിൽ ആണ്  തുക അനുവദിച്ചത്.  

 

ഒരു വര്‍ഷത്തിലധികമായി അടഞ്ഞുകിടക്കുന്ന സ്വകാര്യ-പൊതുമേഖലാ സ്ഥാപനങ്ങള്‍, കയര്‍ സൊസൈറ്റികള്‍,  എന്നിവിടങ്ങളിലെ തൊഴിലാളികള്‍ക്കും മുന്‍ സാമ്പത്തിക വര്‍ഷം 100 ക്വിന്റലില്‍ താഴെ കയര്‍ പിരിച്ച സംഘങ്ങളിലെ തൊഴിലാളികള്‍ക്കുമായി 9,82,000 രൂപയും അനുവദിച്ചിട്ടുണ്ട്. 2000 രൂപ നിരക്കില്‍ അനുവദിച്ചിട്ടുള്ള ധനസഹായം 491 തൊഴിലാളികള്‍ക്ക് ലഭ്യമാകും

 

മരം കയറ്റ തൊഴിലാളി അവശത പെൻഷൻ വഴി 57 പേർക് 1600 രൂപ നിരക്കിൽ 2021ഏപ്രിൽ മുതൽ ഓഗസ്റ്റ് മാസം വരെയുള്ളത് അനുവദിച്ചു. ആകെ 4,56,000 രൂപയാണിത്.

 

മരം കയറ്റ തൊഴിലാളി ക്ഷേമ പദ്ധതി ധനസഹായം വഴി അർഹരായ 6 കുടുംബങ്ങളിൽ 4 കുടുംബങ്ങൾക് അര ലക്ഷം രൂപ വിതവും 2 കുടുംബങ്ങൾക് 1 ലക്ഷം രൂപ വീതവും അനുവദിച്ചു.

 

 

date