Skip to main content

ഖാദിക്ക് കണ്ണൂരിന്റെ കൈത്താങ്ങ്; പങ്കാളികളായി ചെങ്ങളായി പഞ്ചായത്തും

കൊവിഡ് കാരണം പ്രതിസന്ധിയിലായ ഖാദി മേഖലയെ സഹായിക്കുന്നതിന് ജില്ലാ ഭരണകൂടം ആവിഷ്‌ക്കരിച്ച ഖാദിക്ക് കണ്ണൂരിന്റെ കൈത്താങ്ങ് പദ്ധതിയില്‍ പങ്കാളികളായി ചെങ്ങളായി പഞ്ചായത്തും. പഞ്ചായത്തിലെ ജനപ്രതിനിധികളും ജീവനക്കാരും ചേര്‍ന്ന് നടത്തുന്ന ഓണസ്പര്‍ശം ക്യാമ്പയിനിന്റെ ഭാഗമായി 30,000 രൂപയുടെ ഖാദിവസ്ത്രങ്ങളാണ് വാങ്ങിയത്. പഞ്ചായത്തിലെ 60ലേറെ വരുന്ന കിടപ്പുരോഗികള്‍ക്ക് ഓണക്കോടിയായി ഇവ സമ്മാനിക്കും. ഇതിനായുള്ള ഖാദി വസ്ത്രങ്ങള്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷില്‍ നിന്ന് ചെങ്ങളായി പഞ്ചായത്ത് പ്രസിഡണ്ട് വി പി മോഹനന്‍, സെക്രട്ടറി കെ കെ രാജേഷ് എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കണ്ണൂര്‍ ഖാദി സൗഭാഗ്യ മാനേജര്‍ കെ വി ഫാറൂഖും സന്നിഹിതനായി.

date