Skip to main content

മാക്കൂട്ടം അതിര്‍ത്തിയില്‍ വാരാന്ത്യ ലോക്ഡൗണ്‍ ഈ ആഴ്ചയും തുടരും

മാക്കൂട്ടം അതിര്‍ത്തിയില്‍ കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ച വാരാന്ത്യ ലോക്ഡൗണ്‍ ഈ ആഴ്ചയും തുടരുന്നതിനാല്‍ പൊതുജനങ്ങള്‍ ഈ വഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. ചികിത്സ ആവശ്യങ്ങള്‍ക്കുള്ള അടിയന്തര യാത്രകള്‍ക്ക് മാത്രമായിരിക്കും അതിര്‍ത്തി കടക്കാന്‍ അനുവാദം. ഇതുമായി ബന്ധപ്പെട്ട് തലശ്ശേരി സബ് കലക്ടര്‍ കുടക് ജില്ലാ അധികൃതരുമായി ആശയ വിനിമയം നടത്തിയിരുന്നു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അതിര്‍ത്തിയിലെ വരാന്ത്യ ലോക്ഡൗണ്‍ തുടരും. വെള്ളിയാഴ്ച രാത്രി ഒമ്പത് മണി മുതല്‍ തിങ്കളാഴ്ച രാവിലെ അഞ്ച് മണി വരെയാണ് വാരാന്ത്യ ലോക്ഡൗണ്‍

date